Ongoing News
ഒളിമ്പിക്‌സ് വനിതാ വിഭാഗം 800 മീറ്ററില്‍ ടിന്റുലൂക്ക സെമി കാണാതെ പുറത്ത്

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അവശേഷിച്ച മെഡല്‍ പ്രതീക്ഷകളും നഷ്ടമാകുന്നു. വനിതകളുടെ 800 മീറ്റര്‍ ഹീറ്റ്‌സില്‍ മത്സരിച്ച കേരളതാരം ടിന്റുലൂക്ക സെമി കാണാതെ പുറത്തായി. മത്സരത്തില്‍ ആറാമതായിട്ടാണ് ടിന്റു ഫിനിഷ് ചെയതത്.
ആദ്യ ലാപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്ന ടിന്റു പിന്നീടുള്ള ലാപ്പുകളില്‍ പിറകിലേക്ക് പോകുകയായിരുന്നു. 2:00.58 സെക്കന്റ് എന്ന സീസണിലെ മികച്ച സമയം പുറത്തെടുത്തെങ്കിലും സെമി കടക്കാനായില്ല.
നേരത്തെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമി കാണാതെ പുറത്തായിരുന്നു. നിലവിലെ ഒളിമ്പിക് ചാംപ്യനായ ചൈനയുടെ ലിന്‍ ഡാനാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിനെ തോല്‍പ്പിച്ചത്.
---- facebook comment plugin here -----