Ongoing News
ഉസൈന്‍ ബോള്‍ട്ട് 200 മീറ്റര്‍ ഫൈനലില്‍; ഗാറ്റ്‌ലിനും ബ്ലേക്കും പുറത്ത്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ബോള്‍ട്ട് ഒന്നാമനായാണ് ഫിനിഷ് ചെയ്തത്. 19.78 സെക്കന്‍ഡിലാണ് ഫിനിഷിംഗ്.
അതേസമയം ബോള്‍ട്ടിന് കനത്ത വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കും ഫൈനല്‍ കാണാതെ പുറത്തായി.
---- facebook comment plugin here -----