Connect with us

Kerala

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന; മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

Published

|

Last Updated

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഗതാതഗത കമ്മീഷണറുടെ മിന്നല്‍ പരിശോധന. വാളയാര്‍ ചെക്ക്‌പോസ്റ്റ് കടന്ന് ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് വന്ന വാഹനങ്ങളാണ് ഗതാഗത കമ്മീണര്‍ പരിശോധിച്ചത്. അരമണിക്കൂറിനകം മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിച്ച് കടന്ന അഞ്ച് വാഹനങ്ങളാണ് കമ്മീഷണര്‍ പിടികൂടിയത്. കൈക്കൂലിവാങ്ങി ചെക്ക്‌പോസ്റ്റില്‍ പരിശോധനയില്ലാതെ വാഹനം കടത്തിവിടുന്നതായും കണ്ടെത്തി.

പെര്‍മിറ്റില്ലാതെയും ടാക്‌സ് അടക്കാതെയും നിരവധി യാത്രാവാഹനങ്ങളും ചരക്കുലോറികളുമാണ് ചെക്ക്‌പോസ്റ്റ് കടന്നുവന്നത്. ആര്‍ടിഒ ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി കൊടുത്തെന്നും വിട്ടയക്കണമെന്നുമായിരുന്നു ഡ്രൈവര്‍മാരുടെ അപേക്ഷ. ജോലിയില്‍ വീഴ്ചവരുത്തിയ ഗതാഗത, വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest