Kerala
ശബരിമല വിഐപി ദര്‍ശനം: മുഖ്യമന്ത്രിയും ദേവസ്വം പ്രസിഡന്റും തമ്മില്‍ തര്‍ക്കം
പമ്പ: ശബരിമലയില്‍ വിഐപി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പ്രത്യേക പണം ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പുകളും ചേര്‍ന്ന് പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഇത് സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ വാക്കുകളില്‍ രാഷ്ട്രീയമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമലനട എല്ലാ ദിവസവും തുറക്കുന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമലയോടു ചേര്‍ന്ന് വിമാനത്താവളം തുടങ്ങുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയില്‍ 50 കിമീ ചുറ്റളവില്‍ യാത്രാഭവനുകള്‍ സ്ഥാപിക്കും. ശബരിമലയില്‍ വിെഎപികള്‍ക്കുള്ള പ്രത്യേക ദര്‍ശനസൗകര്യം ഒഴിവാക്കണം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ എത്തിക്കുന്നതിന് റോപ് വേ സൗകര്യം ഒരുക്കും. പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്കായി പ്രത്യേകപാതയും പരിഗണനയിലെന്ന് പിണറായി വിജയന്‍.