Connect with us

National

പശുക്കടത്ത്: ബിജെപി പ്രവര്‍ത്തകനെ വിഎച്ച്പി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു

Published

|

Last Updated

മംഗളൂരു: പശുക്കളെ കടത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചുകൊന്നു. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലുണ്ടായ അക്രമത്തില്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന വിവരം സംഭവശേഷമാണ് പുറത്തുവന്നത്.

ടെമ്പോവില്‍ രണ്ട് പശുക്കളുമായി വന്ന പ്രവീണിനെയും സുഹ്യത്ത് അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ദേവഡികയെ ഗുരുതര പരിക്കുകളോടെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹെബ്രി പൊലിസ് 17 പേരെ അറസ്റ്റ് ചെയ്തു.