Connect with us

Ongoing News

സാക്ഷി മാലിക്കിനും പിവി സിന്ധുവിനും ഖേല്‍രത്‌ന പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിനും മെഡല്‍ ഉറപ്പിച്ച പി.വി.സിന്ധുവിനും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയേക്കും. കായിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സാക്ഷി മാലിക്ക് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയപ്പോള്‍, പി.വി.സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ ഫൈനലിലെത്തി ചരിത്രം കുറിച്ചിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാലും പരാജയപ്പെട്ടാലും സിന്ധുവിന് മെഡല്‍ സ്വന്തമാകും.