Ongoing News
സിന്ധുവിനായി അവകാശവാദവുമായി ആന്ധ്രയും തെലുങ്കാനയും

തെലങ്കാന: റിയോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ പിവി സിന്ധുവിനായി അവകാശവാദവുമായി ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങള്‍ രംഗത്ത്. സിന്ധു ഹൈദരാബാദില്‍ ജനിച്ചതിനാല്‍ തെലുങ്കാനക്കാരിയാണെന്നാണ് തെലുങ്കാനയുടെ വാദം. എന്നാല്‍ സിന്ധുവിന്റെ മാതാപിതാക്കള്‍ വിജയവാഡയില്‍ ജനിച്ചതിനാല്‍ സിന്ധു ആന്ധ്രക്കാരിയാണെന്നാണ് ആന്ധ്രയുടെ വാദം.
വിവാദം നാണക്കേടായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സിന്ധുവിന്റെ മാതാപിതാക്കള്‍ തന്നെ രംഗത്തെത്തി. സിന്ധു ഇന്ത്യയുടെ മകളാണെന്ന് സിന്ധുവിന്റെ അമ്മ പ്രതികരിച്ചു.
---- facebook comment plugin here -----