Kerala
കെ കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍:വെള്ളാപ്പള്ളി

തിരുവനന്തപുരം: കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്ക് ഏറ്റവുമധികം സ്‌നേഹമുള്ള നേതാവാണ് പിണറായി. പുനലൂര്‍ ടിബിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിന്നും കരുത്തനായ, പ്രയോഗികതയുള്ള നേതാവായി അദ്ദേഹം മാറിയിരിക്കുകയാണ്. പണ്ട് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ എന്ന ലീഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് രണ്ടാമതൊരു ലീഡര്‍ കൂടി ഉണ്ടായിരിക്കുകയാണെന്നും വെള്ളാപ്പാള്ളി പറഞ്ഞു.
നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് പണം വാങ്ങരുതെന്ന നിലപാടിനോട് യോജിക്കുന്നു. ആവശ്യപ്പെട്ടാല്‍ എസ്എന്‍ഡിപിയുടെ കോളജുകളും സ്‌കൂളുകളും സര്‍ക്കാരിന് വിട്ടുനല്‍കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.