Connect with us

Ongoing News

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കും ബ്രസീലിനും ജയം

Published

|

Last Updated

മെന്‍ഡോസ: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ കരുത്തരായ അര്‍ജന്റീനക്കും ബ്രസീലിനും കൊളംബിയക്കും ജയം. അതേസമയം കോപ ചാമ്പ്യന്‍മാരായ ചിലിയെ പരാഗ്വ തോല്‍പിച്ചു.

വിരമിക്കല്‍ പ്രഖ്യാപനം തിരുത്തി ദേശീയ ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം മെസിയുടെ ഗോളിലാണ് അര്‍ജന്റീന ഉറുഗ്വയെ തോല്‍പിച്ചത്. ഉറുഗ്വെയുടെ സൂപ്പര്‍ ഡിഫന്‍ഡര്‍ സുവാരസിനെ പൂട്ടിയിടുന്നതില്‍ വിജയിച്ച അര്‍ജന്റീന ഡിഫന്‍സും മിടുക്ക് കാട്ടി.

ഒളിമ്പിക്‌സ് സ്വര്‍ണമെഡലിന്റെ ആവേശത്തിലിറങ്ങിയ ബ്രസീല്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. നെയ്മര്‍ ഒരു ഗോളും ഗാബിയോള്‍ രണ്ട് ഗോളുകളും നേടി.

ജെയിംസ് റോഡ്രിഗസിന്റേയും മാക്‌നല്ലി ടോറസിന്റേയും ഗോളുകളില്‍ കൊളംബിയ 2-0ന് വെനിസ്വലയെ തോല്‍പിച്ചു.

Latest