Kerala
കെ ബാബുവിനെതിരായ കേസില്‍ പ്രതികരിക്കാതെ വിഎം സുധീരന്‍

കണ്ണൂര്‍: മുന്‍ മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ വീട് സന്ദര്‍ശിക്കുന്നതിനായി എത്തിയ സുധീരന്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചു.
അസ്ലം വധക്കേസില്‍ പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും സര്‍ക്കാറിന്റെ പൊലീസ് നയം കേരളത്തെ ചോരക്കളമാക്കുന്നുവെന്നും അദ്ദേഹം വിമര്‍ശമുന്നയിച്ചു.ബാബുവിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു.
---- facebook comment plugin here -----