Connect with us

Kerala

തെരുവുനായകളോട് അനുകമ്പയാകാം; പക്ഷെ മനുഷ്യന് ഭീഷണിയാകരുത്: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: തെരുവുനായകളോട് അനുകമ്പയാവാമെങ്കിലും എന്നാല്‍ അത് മനുഷ്യന് ഭീഷണിയാകരുതെന്ന് സുപ്രീംകോടതി. മൃഗസ്‌നേഹികളും സന്നദ്ധസംഘടനകളും സമര്‍പ്പിച്ച 14 ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ദീപക് മിശ്ര, യുയു ലളിത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

അതേസമയം തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ അടുത്തമാസം നാലിന് വിശദമായി വാദം കേള്‍ക്കും. അക്രമകാരികളായ തെരുവുനായകളെ കൊല്ലുമെന്ന നിലപാട് ഇത്തവണയും സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ല.