Connect with us

Kerala

കമ്മ്യൂണിസ്റ്റ് സങ്കല്‍പത്തിന് നിരക്കുന്ന സര്‍ക്കാറല്ല കേരളത്തിലേതെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മറ്റൊരു പതിപ്പാവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. തറ ഭാഷയിലാണ് സിപിഎം നേതാക്കള്‍ നിയമസഭയില്‍ സംസാരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. മലപ്പുറം എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശോഭനയുടെ മരണം ഗൗരവമുള്ള വിഷയമാണെന്ന് സുധീരന്‍ പറഞ്ഞു. സര്‍ക്കാറും പ്രാദേശിക ഭരണകൂടവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.