Connect with us

National

ശ്രീലങ്കയും പിന്‍മാറി; സാര്‍ക്ക് ഉച്ചകോടി നടക്കില്ല

Published

|

Last Updated

കൊളംബോ: ഇന്ത്യക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നവംബറില്‍ ഇസ്ലാമാബാദില്‍ നടത്താന്‍ നിശ്ചയിച്ച സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്‍മാറി. ഇന്ത്യ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്ക കൂടി ഇതേ നിലപാട് സ്വീകരിച്ചതോടെ സാര്‍ക്ക് ഉച്ചകോടിക്ക് ക്വാറം തികയില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ ഉച്ചകോടി റദ്ദാക്കേണ്ടി വരും. നേരത്തെ ഉച്ചകോടി നീട്ടിവെക്കാന്‍ നേപ്പാള്‍ തീരുമാനിച്ചിരുന്നു.

ctl50nnueaaepzo

സാര്‍ക്ക് ഉച്ചകോടി ചേരാവുന്ന സ്ഥിതിയല്ല മേഖലയില്‍ ഇപ്പോള്‍ ഉള്ളതെന്ന് കാണിച്ച് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം സാര്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്ന നേപ്പാളിന് കത്തയക്കുകയായിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള അര്‍ത്ഥവത്തായ സഹകരണത്തിന് സമാധാനവും സുരക്ഷയും അനിവാര്യമാണെന്ന് ശ്രീലങ്ക കത്തില്‍ പറയുന്നു.

എട്ടംഗ സാര്‍ക്ക് രാഷ്ട്ര കൂട്ടായ്മയില്‍ അഞ്ച് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നാല്‍ ഉച്ചകോടി നടത്താനാകില്ല.

Latest