Connect with us

Alappuzha

ഹൈക്കോടതിയില്‍ ചില അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമെന്ന് സുധീരന്‍

Published

|

Last Updated

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ നടത്തുന്നത് ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോടയുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഒരു വിഭാഗം അഭിഭാഷകര്‍ക്ക് ആക്രമണം അഴിച്ചുവിടാന്‍ പ്രചോദനമാകുന്നത്.നിയമസഭയെ പോലും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കാനുള്ള വേദിയാക്കുകയാണ്.അഭിഭാഷക സമൂഹത്തിന് തന്നെ അപമാനം വരുത്തിവെച്ചവരെ തളളിപ്പറയാന്‍ ഈ മേഖലയിലെ സംഘടനകളും അഭിഭാഷകരും തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.