Connect with us

International

പാക്കിസ്ഥാനില്‍ പൂര്‍ണ ജനാധിപത്യം അസാധ്യമെന്ന് മുഷറഫ്

Published

|

Last Updated

വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ പൂര്‍ണ ജനാധിപത്യം നെയ്‌തെടുക്കുക എന്നത് അസാധ്യമാണെന്ന് മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. സ്വാതന്ത്രലബ്ധി മുതല്‍ പാക്ക് ഭരണത്തില്‍ സൈന്യം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജനാധിപത്യ സര്‍ക്കാറുകളുടെ ദുര്‍ഭരണമാണ് ഇതിന് കാരണ്. ജനം സൈന്യത്തിനടുത്തേക്ക് ഓടിയെത്തുകയാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇടപെടേണ്ടിവരുന്നതെന്നും മുഷറഫ് പറഞ്ഞു. വാഷിംഗ്ടണ്‍ ഐഡിയാസ് ഫോറത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് മനസ് തുറന്നത്.

പാക്കിസ്ഥാന്റെ പരമാധികാരത്തിന് പുതിയ രൂപഘടന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും സൈന്യത്തിനും തുല്യാധികാരത്തോടെ ഇടപെടാന്‍ കഴിയണമെന്നാണ് തന്റെ പക്ഷമെന്നും മുഷറഫ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest