International
തെറ്റായ നയങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നു: മുഷറഫ്
ന്യൂഡല്‍ഹി: നവാസ് ഷരീഫ് സര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണ് പാക്കിസ്ഥാനെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുന്നതെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാക് ദിനപത്രമായ “ഡോണി”ന് അനുവദിച്ച അഭിമുഖത്തിലാണ് മുഷറഫ് നവാസ് ഷരീഫിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. സര്‍ക്കാര്‍ 3500 കോടി ഡോളര്‍ കടമെടുത്ത് ചിലവഴിച്ചിട്ടും ഒരു വന്‍ പദ്ധതി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ജനങ്ങള്‍ സര്‍ക്കാറിന്റെ അഴിമതിയില്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും മുഷറഫ് പറഞ്ഞു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് മുഷറഫിന്റെ പ്രസ്താവന. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ആറ് രാജ്യങ്ങള്‍ പിന്‍മാറിയതോടെ ഉച്ചകോടി മാറ്റിവെക്കുകയായിരുന്നു.