National
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു
മുംബൈ: റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ഇതോടെ നിരക്ക് ആറ് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. കരുതല്‍ ധനാനുപാതത്തില്‍ മാറ്റിമില്ല. നാല് ശതമാനം തന്നെ.
ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വായ്പാനയമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി രൂപവത്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് കുറവ് വരുത്തിയത്. നിരക്കുകളില്‍ മാറ്റം വരുത്താതെ ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ആര്‍ബിഐ തീരുമാനം.
---- facebook comment plugin here -----