Connect with us

National

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Published

|

Last Updated

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്ന് നിരിക്ഷിച്ച കോടതി പ്രശസ്തിക്ക് വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് പറഞ്ഞു.

നേരത്തെ ഹര്‍ജി അംഗീകരിച്ച കോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ദുരഹമായിത്തെന്നെ തുടരുമെന്ന് ഉറപ്പായി. അതിനിടെ ജയലളിതയെ ചികിത്സിക്കുന്നതിനായി എയിംസില്‍ നിന്ന് പ്രത്യേക മെഡിക്കല്‍ സംഘം ചെന്നെയിലെത്തി.

Latest