Kannur
തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പ്രതി കസ്റ്റഡിയില്‍ മരിച്ചു

കണ്ണൂര്‍: തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത സേലം സ്വദേശി കാളിമുത്തുവാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാളിമുത്തു, രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് രണ്ടുദിവസം മുമ്പാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇവരെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതാവാം മരണ കാരണമെന്നാണ് പ്രഥമ നിഗമനം.
---- facebook comment plugin here -----