Connect with us

International

യെമനില്‍ വ്യോമാക്രമണം: 140 മരണം

Published

|

Last Updated

യുണൈറ്റഡ് നാഷന്‍സ്: യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യാരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. തലസ്ഥാനമായ സനയിലെ പൊതുമന്ദിരത്തില്‍ നടന്ന ശവസംസ്‌കാരം ചടങ്ങിലേക്കാണ് വ്യോമാക്രമണമുണ്ടായത്.

അതേസമയം ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സാധാരണ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ആക്രമിക്കാറില്ലെന്ന് പറഞ്ഞ സൈന്യം മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കണമെന്ന് പറഞ്ഞു.

യമനിലെ ഹൂതി വിമതര്‍ക്കെതിരെ യെമന്‍ സര്‍ക്കാറിനൊപ്പം സൗദിയും ആക്രമണം നടത്തിവരികയാണ്. യുഎന്‍ കണക്ക് പ്രകാരം 2015 മുതലുള്ള സൗദി ആക്രമണത്തില്‍ ആറായിരത്തോളം സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്.

Latest