National
ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ 50 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരു വശങ്ങളിലുമായാണ് ഞായറാഴ്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനക്കുള്ള സാമ്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുമെന്ന് ഗര്‍വാള്‍ റേഞ്ച് ഐജി സഞ്‌ജൈ ഗുന്‍ജയാല്‍ പറഞ്ഞു.
രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് 2013 ജൂണിലുണ്ടായ ഉത്തരാഖണ്ഡ് പ്രളയം. 4120 പേരാണ് ഔദ്യോഗിക രേഖകള്‍ പ്രകാരം കാണാതായത്. ഇതില്‍ 92 വിദേശികളും 421 കുട്ടികളും ഉള്‍പ്പെടുന്നു.
---- facebook comment plugin here -----