Kerala
ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല: അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി തെക്കുംപറമ്പത്ത് മനയില്‍ ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. ചങ്ങനാശേരി പുതുമന ഇല്ലത്ത് എംഇ മനുകുമാറാണ് മാളികപ്പുറം മേല്‍ശാന്തി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിലവില്‍ ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് മേല്‍ശാന്തിയാണ്.
മേല്‍ശാന്തി സ്ഥാനത്തേക്ക് 105 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. അഭിമുഖത്തിന് ശേഷം സന്നിധാനത്തേക്ക് 15ഉം മാളികപ്പുറത്തേക്ക് 11ഉം പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. തിങ്കളാഴ്ച രാവിലെ ഉഷ പൂജക്ക് ശേഷമാണ് പുതിയ മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടന്നത്.
---- facebook comment plugin here -----