Connect with us

Gulf

കൊലക്കേസ്: സൗദിയില്‍ രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി

Published

|

Last Updated

റിയാദ്: സൗദിയില്‍ കൊലക്കേസ് പ്രതിയായ രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി. കൊലക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീര്‍ തുര്‍ക്കി ബിന്‍ സഊദ് ബിന്‍ അല്‍ കബീറിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. റിയാദിലെ തുമാമ വില്ലേജില്‍ സൗദി പൗരനായ ആദില്‍ ബിന്‍ സുലൈമാനെ കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കിയത്.

നഷ്ടപരിഹാരം സ്വീകരിച്ച് പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. നീതിയും സുരക്ഷയും നടപ്പാക്കുന്നതില്‍ സല്‍മാന്‍ രാജാവിന്റെ താല്‍പര്യമാണ് ശിക്ഷ നടപ്പാക്കിയതിലൂടെ വ്യക്തമായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.