Connect with us

Ongoing News

259 രൂപക്ക് 10 ജിബി 4ജിയുമായി എയര്‍ടെല്‍

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ 4ജി മൊബൈലുകള്‍ വാങ്ങുന്നവര്‍ക്കായി മികച്ച ഡാറ്റാ ഓഫറുമായി എയര്‍ടെല്‍. 259 രൂപക്ക് 10 ജിബി ഡാറ്റ ലഭിക്കുന്നതാണ് പുതിയ ഓഫര്‍. ഇതില്‍ ഒരു ജിബി മൈാബൈല്‍ വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവിന് ലഭിക്കും. പിന്നെയുള്ള 9 ജിബി എയര്‍ടെല്‍ ആപ്പ് വഴിയാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. 90 ദിവസത്തിനുള്ളില്‍ മൂന്നു തവണ ഈ ഓഫര്‍ ഉപയോഗിക്കാം.

ഗുജറാത്ത്, ഛത്തീസ്ഗഢ്, സര്‍ക്കിളുകളിലാണ് ഈ ഓഫര്‍ ആദ്യം എയര്‍ടെല്‍ അവതരിപ്പിച്ചത്. പിന്നീട് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുകയായിരുന്നു. 4ജി ഡാറ്റ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഇതേ നിരക്കില്‍ 3ജി ഡാറ്റ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.

Latest