National
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം: രാംദേവിന്റെ ട്വീറ്റ് ചൈനീസ് ഐഫോണിലൂടെ

ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ബാബാ രാംദേവിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആയിരക്കണക്കിന് ലൈക്കുകളാണ് ഇതിന് കിട്ടിയത്. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് അടക്കമുള്ള മറ്റു സോഷ്യല്‍ സൈറ്റുകളിലും ആഹ്വാനം അനുയായികള്‍ കൊണ്ടാടി. എന്നാല്‍ ട്വീറ്റ് ചെയ്യാനുപയോഗിച്ച ഐഫോണ്‍ ചൈനയില്‍ നിര്‍മിച്ചതാണെന്ന വിവരം പുറത്ത് വന്നതോടെ രാംദേവും അനുയായികളും ശരിക്കും പെട്ടിരിക്കുകയാണ്.
“ചൈന എന്നും നമ്മെ ചതിച്ചിട്ടേയുള്ളൂ. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണ്. അതിനാല്‍ എല്ലാ ഭാരതീയരും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം” ഇതായിരുന്നു രാംദേവിന്റെ ട്വീറ്റ്.
എന്നാല്‍ രാംദേവ് ട്വീറ്റ് ചെയ്തത് ഐഫോണില്‍ നിന്നാണെന്ന് ട്വിറ്ററിലെ വിശദവിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന “ട്വീറ്റ് ഡെസ്‌ക്” എന്ന ആപ്ലിക്കേഷന്‍ പറയുന്നു. ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ എന്ന കമ്പനിയുടെ നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്.