Kerala
പി ജയരാജനെ ഒരു മാസത്തിനുള്ളില്‍ വധിക്കുമെന്ന് ടൗണ്‍ സിഐക്ക് കത്ത്
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. കണ്ണൂര്‍ ടൗണ്‍ സിഐക്ക് ലഭിച്ച കത്തിലാണ് ജയരാജനെ വധിക്കുമെന്ന പരാമര്‍ശമുള്ളത്. ഒരു മാസത്തിനുള്ള ജയരാജനെ വധിക്കുമെന്നാണ് ഭീഷണി. “കീപ്പര്‍ ഓഫ് ദ ഓര്‍ഡര്‍” എന്ന പേരിലാണ് വധഭീഷണി വന്നത്.
ജില്ലയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ പി ജയരാജനാണെന്ന് കത്തില്‍ ആരോപിക്കുന്നു. പൊതുപരിപാടികളില്‍ ജയരാജന് നല്‍കുന്ന സുരക്ഷ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പോലീസുകാര്‍ക്ക് പരിക്കുപറ്റാന്‍ സാധ്യതയുണ്ടെന്നും കത്തിലുണ്ട്. കത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----