Kerala
ജേക്കബ് തോമസിനെതിരെ സിബിഐ ഹൈക്കോടതിയില്‍

ജേക്കബ് തോമസ്്
കൊച്ചി: അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയ കേസില്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ. കേസ് തങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവും സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ സിബിഐ നിലപാടിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. കോടതി ഫയലില്‍ പോലും സ്വീകരിക്കാത്ത കേസില്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സത്യവാങ്മൂലം നല്‍കിയത് സംശയാസ്പദമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എജിക്ക് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതിനിടെ ജേക്കബ് തോമസ് സിബിഐ ഡയരക്ടര്‍ക്ക് പരാതി നല്‍കിയതിനെതിരെ സിബിഐ രംഗത്തെത്തി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഈ നിലപാട് ശരിയല്ലെന്നും കോടതി ഇക്കാര്യങ്ങള്‍ അനുവദിക്കരുതെന്നും സിബിഐ പറഞ്ഞു.
---- facebook comment plugin here -----