International
ഹിലരിക്കെതിരായ ഇമെയില്‍ കേസ് എഫ്ബിഐ പുനരന്വേഷിക്കുന്നു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരായ ഇമെയില്‍ കേസ് എഫ്ബിഐ പുനരന്വേഷിക്കുന്നു. തന്ത്രപ്രധാന വിവരങ്ങള്‍ അയക്കാനായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച സംഭവമാണ് എഫ്ബിഐ അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം.
വിവാദത്തെ തുടര്‍ന്ന് ഹിലരി അമേരിക്കന്‍ ജനതയോട് മാപ്പ് ചോദിച്ചിരുന്നു. നേരത്തെ അന്വേഷിച്ചിരുന്നെങ്കിലും ഹിലരിക്കെതിരെ നടപടി എടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. എഫ്ബിഐ നടപടിയെ സ്വാഗതം ചെയ്യുന്നതായി ട്രംപ് പ്രതികരിച്ചു. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഹിലരി തയ്യാറായിട്ടില്ല.
---- facebook comment plugin here -----