Connect with us

National

സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയില്‍ ജയലളിതയുടെ ഒപ്പില്ല; വിരലടയാളം മാത്രം

Published

|

Last Updated

ചെന്നൈ: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ കൂടിയായ ജയലളിതയുടെ ഒപ്പിനുപകരം വിരലടയാളം മാത്രം. അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയില്‍ പാര്‍ട്ടി തലവന്റെ ഒപ്പ് ആവശ്യമാണ്.

ആശുപത്രിയില്‍ കഴിയുന്നതിനാലാണ് കൈവിരലടയാളം പതിച്ച പത്രിക സമര്‍പ്പിച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം. തമിഴ്‌നാട്ടില്‍ മൂന്നിടങ്ങളിലും പുതുച്ചേരിയില്‍ ഒരിടത്തുമാണ് തിരഞ്ഞെടുപ്പ്. അരുവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പരകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.