Connect with us

Kerala

സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു. മഴയില്‍ വലിയ കുറവുണ്ടായെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവും കുറവുണ്ടായെന്ന് മന്ത്രി സഭയെ അറിയിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കനത്ത മഴ ലഭിച്ചാല്‍ പോലും സംസ്ഥാനം കനത്ത വരള്‍ച്ച നേരിടേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

വിഎസ് ശിവകുമാറാണ് വരള്‍ച്ച സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണും തുലാവര്‍ഷവും ഒരേസമയം കുറഞ്ഞതാണ് സംസ്ഥാനത്ത് വരള്‍ച്ചക്ക് കാരണമായത്. വര്‍ള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം നിലവില്‍വരും. കേന്ദ്രസഹായം തേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

Latest