Connect with us

National

ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചു

Published

|

Last Updated

കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയെ സമീപിച്ചു. കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പാപ്പു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.

ജിഷവധക്കേസ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് ഹരജിയില്‍ ജിഷയുടെ പിതാവ് പാപ്പു പറയുന്നത്. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്നും ഹരജിയില്‍ പറുന്നു.

Latest