Connect with us

Kerala

ട്രഷറികളിലെ പ്രതിസന്ധി തീരാന്‍ ഒരു വര്‍ഷമെടുക്കും: മന്ത്രി തോമസ് ഐസക്ക്

Published

|

Last Updated

തിരുവനന്തപുരം: ട്രഷറികളില്‍ നിലവിലുള്ള പ്രതിസന്ധി തീരാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ട്രഷറികളില്‍ എത്താന്‍ ഒരു വര്‍ഷം എടുക്കും. അതുവരെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സഹകരണ വിഷയത്തില്‍ അടക്കം യോജിച്ച സമരം സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ധനമന്ത്രിയോടുള്ള വ്യക്തിവിരോധം കൊണ്ടല്ല അദ്ദേഹത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.