Connect with us

National

ലക്ഷക്കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥന ജയലളിതയെ അനശ്വരയാക്കുമെന്ന് കരുണാനിധി

Published

|

Last Updated

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡിഎംകെ നേതാവ് എം.കരുണാനിധി.

“ജയലളിതയുടെ വിയോഗത്തില്‍ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളുടെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും തന്റെ പാര്‍ട്ടിക്ക് വേണ്ടിയുള്ള അവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തെ നിരാകരിക്കുവാന്‍ ആര്‍ക്കും സാധിക്കില്ല.”” കരുണാനിധി പറഞ്ഞു.

അപ്രതീക്ഷിതമായി അവര്‍ക്ക് മരണം സംഭവിച്ചെങ്കിലും അവരുടെ പാരമ്പര്യം എന്നും നിലനില്‍ക്കുമെന്നും കരുണാനിധി പറഞ്ഞു. ഒപ്പം അണ്ണാ ഡിഎംകെ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ജയയുടെ മരണത്തില്‍ ദു:ഖിക്കുന്നു. ലക്ഷക്കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥന ജയലളിതയെ അനശ്വരയാക്കുമെന്നും കരുണാനിധി പറഞ്ഞു.

Latest