Connect with us

National

33 ലക്ഷം രൂപയുടെ 2000 രൂപ കറന്‍സികളുമായി ബിജെപി നേതാവ് പിടിയില്‍

Published

|

Last Updated

കൊല്‍ക്കത്ത: കള്ളപ്പണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നതിനിടെ 33 ലക്ഷം രൂപയുടെ 2000 രൂപ കറന്‍സികളുമായി ബിജെപി നേതാവ് പിടിയിലായി. ബര്‍ദാന്‍ ജില്ലയിലെ റാണിഗഞ്ചില്‍ നിന്നുള്ള ബിജെപി നേതാവ് മനീഷ് ഷര്‍മയാണ് പിടിയിലായത്. ഖനനമാഫിയയില്‍ പെട്ട ആറ് പേരെയും ഇയാളോടൊപ്പം പിടികൂടിയിട്ടുണ്ട്. ബഗുഹട്ടിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മനീഷ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.