Connect with us

National

ജയലളിതയുടെ രോഗവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍മാര്‍; പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപം

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രോഗവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍മാര്‍. ജയലളിത് ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രിയിലെ സെര്‍വര്‍ ചോര്‍ത്തിയെന്നും ജയയുടെ ചികിത്സ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈവശമുണ്ടെന്നും അന്താരാഷ്ട്ര ഹാക്കര്‍മാരുടെ കൂട്ടായ്മയായ ലീജിയോണ്‍ ആണ് അവകാശപ്പെട്ടത്. വിവരങ്ങള്‍ പുറത്തുവിട്ടാന്‍ ഇന്ത്യയില്‍ കലാപമുണ്ടാവുമെന്നും ലീജിയോണ്‍ അവകാശപ്പെട്ടു.

വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലീജിയോണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും ലീജിയോണ്‍ വ്യക്തമാക്കി. എഐസിസി, രാഹുല്‍ ഗാന്ധി, മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് എന്നിവരുടെ ട്വിറ്റര്‍ എക്കൗണ്ടുകള്‍ അടുത്തിടെ ലീജിയോണ്‍ ഹാക്ക് ചെയ്തിരുന്നു.

Latest