Connect with us

International

മെക്‌സിക്കോ പടക്കമാര്‍ക്കറ്റില്‍ സ്‌ഫോടനം: 29 മരണം

Published

|

Last Updated

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ വലിയ പടക്ക മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മെക്‌സിക്കന്‍ തലസ്ഥാന നഗരിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള സാന്‍ പാബ്ലിറ്റോ എന്ന പടക്ക നിര്‍മ്മാണ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്.

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി പടക്കം വാങ്ങാന്‍ എത്തിയവരുടെ വന്‍ തിരക്കിനിടയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേന മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.