Connect with us

National

5000 രൂപക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം പിന്‍വലിച്ചു

Published

|

Last Updated

മുംബൈ: 5000 രൂപക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പെടുത്തിയ നടപടി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. നവംബര്‍ 19ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. കെവൈസി ഉള്ള എക്കൗണ്ടുകളില്‍ എത്ര പണം നിക്ഷേപിക്കുന്നതിനും വിശദീകരണം നല്‍കേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

അസാധു നോട്ടുകള്‍ ഡിസംബര്‍ 30 വരെ എക്കൗണ്ടുകളില്‍ നിക്ഷേപിക്കാം എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ 19ന് ഇറങ്ങിയ പുതിയ സര്‍ക്കുലര്‍ പ്രകാരം ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. 5000ത്തിന് മുകളിലുള്ള തുക നിക്ഷേപിക്കുമ്പോള്‍ ഇതുവരെ നോട്ടുകള്‍ നിക്ഷേപിക്കാതിരുന്നതിന് രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാരണം നല്‍കണം, ഇത് ബാങ്കില്‍ രേഖപ്പെടുത്തണം തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.