National
തുറസായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് നിരോധിച്ചു

ന്യൂഡല്‍ഹി: തുറസായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5000 മുതല്‍ 25000 രൂപ വരെ പിഴയിടാനും ഉത്തരവില്‍ പറയുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. മാലിന്യ കൂമ്പാരങ്ങള്‍ കത്തിക്കുന്നതും കൃഷിയിടങ്ങളിലെ മാലിന്യങ്ങള്‍ക്ക് തീയിടുന്നതും ഈ ഉത്തരവ് പ്രകാരം കുറ്റകരമായിരിക്കും. 2016ലെ ഖര മാലിന്യ നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ചാണ് പിഴ ഈടാക്കാനുള്ള നിര്‍ദേശം.
ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മാലിന്യ സംസ്‌കരണം സംബന്ധിച്ച് പദ്ധതി തയ്യാറാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനകം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് പദ്ധതി തയ്യാറാക്കി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഉത്തരവില്‍ പറയുന്നത്.