Kerala
എംഎം മണിയെ മാറ്റണം: കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്

തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഭരണപരിഷ്‌കണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഈ ആവശ്യമുന്നയിച്ച് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസിന്റെ കത്തില്‍ പറയുന്നു.
അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണി പ്രതിസ്ഥാനത്ത് തുടരുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് മണി രാജിവെക്കണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ നേരത്തെ ഉള്ള കേസായതിനാല്‍ രാജിവെക്കേണ്ടതില്ല എന്നായിരുന്നു സിപിഎം നിലപാട്. ഈ നിലപാട് തള്ളിക്കൊണ്ടാണ് ഇപ്പോള്‍ വിഎസ് രംഗത്ത് വന്നിരിക്കുന്നത്.
---- facebook comment plugin here -----