Connect with us

National

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. മണിപ്പൂരില്‍ രണ്ട് ഘട്ടമായും ഉത്തര്‍പ്രദേശില്‍ എഴ് ഘട്ടമായും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനാണ് തിരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നാണ് തിരഞ്ഞെടുപ്പ്. മണിപ്പൂരില്‍ മാര്‍ച്ച് നാലിന് ആദ്യഘട്ടവും മാര്‍ച്ച് എട്ടിന് രണ്ടാംഘട്ടവും നടക്കും. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 11, ഫെബ്രുവരി 15, ഫെബ്രുവരി 19, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 4, മാര്‍ച്ച് എട്ട് എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍.