Connect with us

Ongoing News

ഒരു വര്‍ഷത്തേക്ക് സൗജന്യ 4ജി; ജിയോയെ വെല്ലുവിളിക്കാന്‍ എയര്‍ടെല്‍

Published

|

Last Updated

ജിയോ നല്‍കുന്ന സൗജന്യ 4ജി ഇന്റര്‍നെറ്റ് ഓഫറിനെ വെല്ലാന്‍ ഞെട്ടിക്കുന്ന ഓഫറുമായി എയര്‍ടെല്‍. ഒരു വര്‍ഷം സൗജന്യം 4ജി ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മാസവും 3ജിബി 4ജി ഡാറ്റയാകും വരുന്ന 12 മാസത്തേക്ക് ഈ ഓഫറില്‍ ലഭിക്കുക.

പുതുതായി എയര്‍ടെല്‍ 4ജി കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുക. ഫെബ്രുവരി 28 നുള്ളില്‍ എയര്‍ടെല്ലിലേക്ക് മാറണം. നിലവിലുള്ള എയര്‍ടെല്‍ വരിക്കാര്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്താലും ഈ ഓഫര്‍ ലഭിക്കും.

ഓരോ 345 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോഴും 3ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്ന മറ്റൊരു പ്ലാനും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 345 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലെവിടെയും ഒരു മാസത്തേക്ക് സൗജന്യ കോളുകളും 1ജിബി+3ജിബി ഡാറ്റയും ലഭിക്കും.

Latest