National
രഹസ്യാത്മകത ഉറപ്പാക്കാന്‍ വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റിന്റെ ഉയരം വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ രഹസ്യാത്മകത ഉറപ്പാക്കുന്നതിന് വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റിന്റെ ഉയരം വര്‍ധിപ്പിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. കമ്പാര്‍ട്ട്‌മെന്റ് ഉയരം 30 ഇഞ്ചായി വര്‍ധിപ്പിക്കും. നേരത്തേ 24 ഇഞ്ചായിരുന്നു കമ്പാര്‍ട്ട്‌മെന്റിന്റെ ഉയരം. സുതാര്യമല്ലാത്ത കാര്‍ബോര്‍ഡ് പോലുള്ള പുനരുപയോഗത്തിന് സാധ്യമാകുന്ന വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
തിരഞ്ഞെടുപ്പില്‍ 20,000 രൂപക്ക് മേലുള്ള സംഭാവന അക്കൗണ്ട് വഴി മാത്രമേ സ്വീകരിക്കാന്‍ പറ്റൂ. സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിലവഴിക്കാവുന്ന തുകക്കും പരിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് 28 ലക്ഷം രൂപവരെ ചിലവഴിക്കാം. ഗോവയിലും മണിപ്പൂരിലും ചിലവാക്കാവുന്ന പരിധി 20 ലക്ഷമാണ്.
---- facebook comment plugin here -----