International
ജനാധിപത്യം സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം
ചിക്കാഗോ: ജനാധിപത്യം സംരക്ഷിക്കാന്‍ അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. എല്ലാ അര്‍ഥത്തിലും അമേരിക്ക ഇന്ന് കൂടുതല്‍ മെച്ചപ്പെട്ടതും ശക്തവുമായ രാജ്യമാണെന്ന് ഒബാമ പറഞ്ഞു. സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റങ്ങള്‍ സാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്. ഓരോ ദിവസവും ജനങ്ങളില്‍ നിന്നാണ് താന്‍ പഠിച്ചതെന്നും ഒബാമ പറഞ്ഞു.
നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ല. ഹൃദങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയൂ. മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണം. റഷ്യക്കോ ചൈനക്കോ നമുക്കൊപ്പമെത്താന്‍ കഴിയില്ല. തന്റെ ഭരണനേട്ടങ്ങള്‍ എണ്ണപ്പറയാനും ഒബാമ മറന്നില്ല.
ഭാര്യ മിഷേല്‍ ഒബാമയും വൈസ് പ്രസിഡന്റ് ജോ ബേഡനേയും ഒബാമ പ്രശംസിച്ചു. പത്ത് ദിവസം കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റില്‍ നിന്ന് അടുത്ത പ്രസിഡന്റിലേക്ക് സുഗമമായ അധികാരകൈമാറ്റം നടക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ മഹത്വമാണ് വെളിവാക്കുന്നതെന്നും ഒബാമ പറഞ്ഞു.