National
അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുലായം സിംഗ് യാദവ്. അഖിലേഷിനെ പറഞ്ഞു മനസിലാക്കാന്‍ പരമാവധി ശ്രമിച്ചു. പിളര്‍പ്പൊഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സമാജ്‌വാദി പാര്‍ട്ടി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തരത്തിലാണ് അഖിലേഷിന്റെ നിലപാടെന്നും മുലായം പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിഹ്നത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എന്തായാലും അംഗീകരിക്കും. സൈക്കിള്‍ ചിഹ്നം മരവിപ്പിച്ചാല്‍ കോടതിയെ സമീപിക്കും. രാംഗോപാല്‍ യാദവാണ് പാര്‍ട്ടിയെ നശിപ്പിച്ചത്. എതിരാളികള്‍ക്കൊപ്പം ഉല്ലസിച്ചു നടക്കുകയാണ് അഖിലേഷെന്നും മുലായം കുറ്റപ്പെടുത്തി.
---- facebook comment plugin here -----