Kannur
ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
![](https://assets.sirajlive.com/2016/01/MURDER.jpg)
ധര്‍മടം: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചൊമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സിപിഎം ആണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം എന്നീ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. സ്‌കൂള്‍ കലോത്സവത്തിന് വരുന്ന വാഹനങ്ങളേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് അറിയിച്ചു.
---- facebook comment plugin here -----