Connect with us

Kerala

ആയിരം കൊല്ലം ജീവിച്ചാലും മോദി ഗാന്ധിജിയാകാന്‍ കഴിയില്ലെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: ആയിരം വര്‍ഷം ജീവിച്ചാലും മോദിക്ക് ഗാന്ധിജിയാകാന്‍ കഴിയില്ലെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നത് കൊണ്ടോ ആയിരം കൊല്ലം ജീവിച്ചാലോ മോദിക്ക് മഹാത്മാ ഗാന്ധിയെ പോലെയാകാന്‍ കഴിയില്ല.

പ്രധാനമന്ത്രി ചെപ്പടികളുടെ ആശാനാണെന്നും വിഎസ് പരിഹസിച്ചു. ചെപ്പടി വിദ്യകാണിച്ച് പണ്ട് അദ്വാനിയുടെ കാലുവാരിയ ആളാണ് മോദി. മോദിയുടെ ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ക്ക് മനസിലായിത്തുടങ്ങിയെന്നും വിഎസ് പറഞ്ഞു.

Latest