Connect with us

National

നോട്ട് അസാധുവാക്കല്‍ രാജ്യത്തിന് ഗുണമാകുമെന്ന് രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന് ഗുണമാകുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമാണെന്നും രാജ്യത്തിന്റെ സമ്പദ്ഘടന കൂടുതല്‍ സുതാര്യമാകാന്‍ നടപടി വഴിവെക്കുമെന്നും അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

ജനനന്‍മ ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ വിവിധ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. നോട്ട് അസാധുവാക്കല്‍ കറന്‍സി രഹിത ഇടപാടിലേക്ക് നയിക്കും. കൂടുതല്‍ ഇടപാടുകള്‍ കറന്‍സി രഹിതമാകുന്നതോടെ സമ്പദ് വ്യവസ്ഥയുടെ സുതാര്യത വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹിഷ്ണുതയും മറ്റുള്ളവരോടുള്ള ബഹുമാനവുമാണ് ശക്തമായ ജനാധിപത്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അസ്ഥിരത നിലനില്‍ക്കുന്ന മേഖലയിലെ മരുപ്പച്ചയാണ് ഇന്ത്യന്‍ ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.

Latest