Connect with us

Kerala

സംസ്ഥാനത്ത് മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേര്‍ പിടിയില്‍

Published

|

Last Updated

കൊച്ചി: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. മധ്യകേരളത്തിലെ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച രാവിലെ പോലീസ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിയേക്കുമെന്ന് പോലീസ് പറഞ്ഞു.

റേഞ്ച് ഐജി പി വിജയന്റെ നിര്‍ദേശാനുസരണമായിരുന്നു പരിശോധന. സ്‌കൂള്‍ ബസിലെ ചില ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടെന്നും കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Latest