Connect with us

National

ശശികലക്കെതിരായ അനധികൃത സ്വത്ത് കേസില്‍ ഒരാഴ്ചക്കകം വിധി പറയും: സുപ്രിംകോടതി

Published

|

Last Updated

ചെന്നൈ: നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി വികെ ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒരാഴ്ചക്കകം വിധി പറയുമെന്ന് സുപ്രീംകോടതി. കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍ കേസ് ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ മറുപടി.

ഇതിനിടെ ശശികലയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കരുതെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയായ ശശികല കര്‍ണാടക ഹൈക്കോടതി വിധി കാത്തിരിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ശശികലയെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കരുതെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.