Connect with us

National

എംഎല്‍എമാര്‍ എവിടെയെന്ന് ഹൈക്കോടതി

Published

|

Last Updated

ചെന്നൈ: എഐഎഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി. എംഎല്‍എമാരെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. എംഎല്‍എമാരെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.

വ്യാഴാഴ്ച ഹേബിയര്‍ കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ എംഎല്‍എമാര്‍ എല്ലാം സ്വതന്ത്രരാണെന്നും അവര്‍ എംഎല്‍എ ഹോസ്റ്റലുകളില്‍ ഉണ്ടെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.

അതേസമയം, ശശികല മുഖ്യമന്ത്രിയാകുന്നതു തടയണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിലെത്തിയ ഹര്‍ജി കോടതി ഉടനെ പരിഗണിക്കില്ല. ഹര്‍ജിക്ക് അടിയന്തര പ്രധാന്യമില്ലെന്നും ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

Latest